Thursday 6 August 2015

എന്നിട്ടും

എന്നിട്ടും നിന്റെ നോവുകൾ എന്റേതായിരുന്നു .
എന്നിട്ടും നിന്റെ സ്വപ്നങ്ങളിൽ 
ഞാൻ ഉണ്ടായിരിക്കാൻ കൊതിച്ചിരുന്നു . 
ഞാൻ മാത്രം പൂക്കുന്ന പൂന്തോട്ടമാണു നീ എന്നു
പലവട്ടം പറഞ്ഞിരുന്നു . 
പലവട്ടം മരിച്ച ഞാൻ ഉയർത്തെഴുനേറ്റതു നിനക്കു 
വേണ്ടിത്തന്നെ . 
എന്നിട്ടും ഒടുക്കം നിന്റെ കയ്യാൽത്തന്നെ 
കൊന്നു കളഞ്ഞില്ലേ നീ . 

3 comments:

  1. നഷ്ടസ്വപ്നങ്ങളോട്‌ വിടപറയുന്നത്‌ തന്നെ ബുദ്ധി..

    ReplyDelete
  2. നല്ല ചിന്ത , നല്ല വരികൾ.. എന്റെ ആശംസകൾ.

    ReplyDelete