Thursday 6 August 2015

എന്നിട്ടും

എന്നിട്ടും നിന്റെ നോവുകൾ എന്റേതായിരുന്നു .
എന്നിട്ടും നിന്റെ സ്വപ്നങ്ങളിൽ 
ഞാൻ ഉണ്ടായിരിക്കാൻ കൊതിച്ചിരുന്നു . 
ഞാൻ മാത്രം പൂക്കുന്ന പൂന്തോട്ടമാണു നീ എന്നു
പലവട്ടം പറഞ്ഞിരുന്നു . 
പലവട്ടം മരിച്ച ഞാൻ ഉയർത്തെഴുനേറ്റതു നിനക്കു 
വേണ്ടിത്തന്നെ . 
എന്നിട്ടും ഒടുക്കം നിന്റെ കയ്യാൽത്തന്നെ 
കൊന്നു കളഞ്ഞില്ലേ നീ . 

വേനൽ

ആരുമില്ലാതിരുന്നതിന്റെ കുറവു 
നികത്താനെന്ന പോലെ 
എല്ലാമെല്ലാമായി നീ 
വന്നപ്പോൾ അറിഞ്ഞിരുന്നില്ല
നിന്റെ പ്രണയം പ്രളയമാണെന്നു
നിനക്കു പെയ്തു തീരാൻ ഒരു വേനൽ 
അത്രമാത്രമല്ലേ ഞാൻ . 

തിരി

നിന്റെ പ്രണയത്തിലാണു ഞാൻ മെഴുകു തിരി പോലെ ഉരുകി ഉറഞ്ഞതു . താങ്ങാനാവുന്നതിലധികം തീയിൽ വെന്തുരുകിപ്പോയതു . എന്നിട്ടും നിനക്കു പറയാനുള്ളതു വെളിച്ചമില്ലാതതിൻ കഥകൾ. 

Wednesday 5 August 2015

തീവണ്ടി

തീവണ്ടിപ്പാതയിലൂടെ ഇരച്ചെത്തുന്ന തീവണ്ടികൾ പേറുന്ന ഭാരവും നോവും ആരറിയാൻ . .? ഉരഞ്ഞുരഞ്ഞു തീർക്കുന്ന പരിഭവങ്ങളും ദേഷ്യവും പാളങ്ങളോട് തന്നെ . ആത്മഹത്യയിലേക്കു നടക്കുന്ന പെൺകുട്ടിയെ കൈകൾ നീട്ടി പുണരവേ "എന്നോളം നോവുണ്ടോ നിനക്കു ഉണ്ടേലും ഞാനുണ്ട് കൂടെ" എന്നു ഉമ്മവെയ്ക്കുന്നുണ്ടാവും . 

രാക്കിളി

മുറിവേറ്റിട്ടും പാടാൻ ശ്രമിക്കുന്ന ഒരു രാക്കിളിയാണു ഞാൻ . 
രാത്രിയുടെ ഏകാന്തതയിൽ നിന്റെ വാക്കുകൾ കേട്ടു നീ പറഞ്ഞതോർത്തു എനിക്കു മുറിവേറ്റിരിക്കുന്നു എന്നിട്ടും പാടുന്നതു നിനക്കുവേണ്ടി തന്നെ . പക്ഷേ നിനക്കു വേണ്ടതു മുറിവേറ്റ നോവുകളെ അല്ലല്ലോ , സ്വരം മാത്രമല്ലേ. 

Thursday 30 July 2015

കാഴ്ച്ച

ഏതോ വിദൂരമായ കാഴ്ചകളിൽ
സ്വയം നഷ്ടപ്പെട്ട് കേഴുന്ന രാത്രിയെ പോലെ
ഞാനും കുനിഞ്ഞിരിക്കുന്നു .
ഒറ്റപെടലിന്റെ തേങ്ങലിന്റെ
കടലുകൾ നീന്തി ഒരു മറുകര
കാണാൻ ഒഴുക്കിയലയുന്ന
കപ്പൽ പോലെ